കുന്നുമലങ്ങാടി ശംസുല്ഉലമാ ഇസ്ലാമിക് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
തരുവണ: മതസാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ കേരളീയര്‍ക്ക് സ്വത്വബോധം അടയാളപ്പെടുത്തുവാന്‍ സാധ്യമായതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പങ്കാളിത്തം നിസ്തുലമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
തരുവണ കുന്നുമ്മലങ്ങാടിയില്‍ നിര്‍മിച്ച ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം വിശ്വാസ സുരക്ഷക്ക് കാവലിരിക്കുക എന്ന ദൗത്യമാണ് സമസ്ത നിര്‍വഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്ലിയാര് അധ്യക്ഷനായി.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
മഹല്ല് പ്രസിഡന്റ് കാഞ്ഞായി ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തിയതോടെയാണ് പരിപാടി ആരംഭിച്ചത്.
സിയാറത്തിന് മഹല്ല് ഖത്വീബ് സുഹൈല്‍ സ്വാലിഹി നേതൃത്വം നല്കി.
മജ്ലിസുന്നൂര് സദസിന് സയ്യിദ് സാബിത്ത് തങ്ങള്‍ റഹ്മാനി നേതൃത്വം നല്കി.
സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, ഇബ്രാഹിം ഫൈസി വാളാട്, പിണങ്ങോട് അബൂബക്കര്‍ ഹാജി, പാലത്തായി മൊയ്തുഹാജി, ഇബ്രാഹീം ഫൈസി പേരാല്‍, മമ്മൂട്ടി നിസാമി, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, അയ്യൂബ് മുട്ടില്‍, അബൂബക്കര്‍ റഹ്മാനി, എ.കെ സുലൈമാന്‍ മൗലവി, നാസര്‍ മൗലവി, പടയന്‍ മുഹമ്മദ്, നിസാര്‍ അഹമ്മദ്, ഖാസിം ദാരിമി, സി.പി മൊയ്തു ഹാജി സംസാരിച്ചു. അബ്ദുല്‍ ലത്തീഫ് വാഫി സ്വാഗതവും സിദ്ധീഖ് കാളിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."