തഫ്‌സീറുല്‍ കബീര്‍ പരിഭാഷ വിതരണം ചെയ്തു
കൊല്ലം: കൊല്ലം മുസ്‌ലിം അസോസിയേഷന്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സെമിനാറില്‍ ഇമാം റാസിയുടെ തഫ്‌സീറുല്‍ കബീറിന്റെ അഞ്ച് വാല്യങ്ങള്‍ അടങ്ങിയ മലയാള പരിഭാഷ തെരഞ്ഞെടുക്കപ്പെട്ട 50 മഹല്ല് ജമാഅത്ത്കള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പൊതു ഗ്രന്ഥ ശാലകള്‍ക്കും വിതരണം ചെയ്തു.
ആദ്യ കോപ്പി മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ സലാം കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയില്‍ നിന്ന് ഏറ്റുവാങ്ങി. എം.എ സമദ് മോഡറേറ്ററായി നടന്ന ഖുര്‍ആന്‍ സെമിനാര്‍ തേവലക്കര അലിയാരു കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ഡോ. എം.എസ് മൗലവി, ഹാജി അബ്ദുല്‍ സലാം വിഷയം അവതരിപ്പിച്ചു. കെ.പി മുഹമ്മദ്, കൊല്ലം അബ്ദുല്ല മൗലവി, മൈലാപ്പൂര്‍ ഷൗക്കത്ത് അലി മൗലവി, എ.കെ ഉമര്‍ മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, ഡോ. എം. അബ്ദുല്‍ സലാം, വൈ.എം ഹനീഫ മൗലവി, കണ്ണനല്ലൂര്‍ സിറാജുദ്ദീന്‍, മണക്കാട് നജുമുദ്ദീന്‍, എ.എല്‍ നിസാമുദ്ദീന്‍, മേകോണ്‍ അബ്ദുല്‍ അസീസ്, ഇ. നാസറുദ്ദീന്‍, യൂസുഫ് മൗലവി, ഡോ. എ.എം മുഹമ്മദ് ബഷീര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
തേവലക്കര എം.എ അസീസിന്റെ നിര്യാണത്തില്‍ സെമിനാര്‍ അനൂശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."