കേരളം നടുക്കടലിനും ചെകുത്താനുമിടയിലെന്ന്
കൊല്ലം: നടുകടലിനും ചെകുത്താനുമിടയില്പ്പെട്ട അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങളെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി പറഞ്ഞു.
ഇന്ധന വില വര്‍ധനവിനെതിരേ കൊല്ലം ബ്ലോക്ക് കോണ്‍ഗ്രസ്് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചാ ദിന് ആയേഗാ എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന നരേന്ദ്ര മോദിയും എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു അധികാരത്തില്‍ വന്ന പിണറായി വിജയനും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും ഇന്ധന വില ദൈനംദിനം കൂട്ടിക്കൊണ്ട് കേന്ദ്ര സര്‍ക്കാരും അധിക നികുതി വേണ്ടെന്നു വയ്ക്കാതെ കേരള സര്‍ക്കാരും നടത്തുന്ന ജനദ്രോഹ ഭരണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സൂരജ് രവി പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ആര്.രമണന് അധ്യക്ഷനായി.
എസ്.എം.ഷെറീഫ്, ചെറാശ്ശേരി കൃഷ്ണകുമാര്‍, സുല്‍ഫികര്‍ ഭൂട്ടോ, കോതേത്ത് ഭാസുരന്‍, ബിജു ലൂക്കോസ്, പെരിയവീട്ടില്‍ ഷംസുദ്ദീന്, ബേബിച്ചന്, യഹിയ, മോഹന്‍ ബോസ്, ശ്രീകുമാര്‍, ബിജു മതേതര, ബ്രിജിറ്റ്, എം മാത്യൂസ്, എം.എസ് സിദ്ദീഖ്, അശോകന്, കെ.എം റഷീദ്, ഹരിദാസ്, എ.കെ ബോബി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."