എന്‍.എസ്.ജി: ഇന്ത്യയ്ക്കു ഇനിയും സാധ്യതയെന്ന് ചൈന
ബെയ്ജിങ്: ഇന്ത്യയുടെ എന്‍.എസ്.ജി (ആണവ വിതരണ ഗ്രൂപ്പ്) പ്രവേശന സാധ്യത അടഞ്ഞിട്ടില്ലെന്ന് ചൈന. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ വഴിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും ചൈനയും സുഹൃത്തുക്കളും പങ്കാളികളുമാണ്. അല്ലാതെ ശത്രുക്കളല്ലെന്ന് ചൈന പറയുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കം.
ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനം തടയുന്നത് ചൈനയാണെന്നത് തെറ്റിദ്ധാരണയാണ്. നിലവില്‍ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവയ്ക്കാത്ത ഒരുരാജ്യത്തെ എന്‍.എസ്.ജി അംഗമാക്കാന്‍ വ്യവസ്ഥയില്ല. എന്നാല്‍ ഇന്ത്യ അത്രയ്ക്ക് നിരാശപ്പെടേണ്ട കാര്യമില്ലെന്നും ചൈന അറിയിച്ചു. ഇതാദ്യമായാണ് എന്‍.എസ്.ജി വിഷയത്തില്‍ ഇത്ര ഉദാരമായ രീതിയിലുള്ള പ്രസ്താവന ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്നാല്‍ ആണവനിര്‍വ്യാപനത്തിന് പ്രാധാന്യം കൊടുക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് അന്താരാഷ്ട്രതലത്തില്‍ ഇനി നടക്കേണ്ടതെന്നും ചൈന അഭിപ്രായപ്പെട്ടു.
ദക്ഷിണ ചൈനാ കടല്‍ സംബന്ധിച്ച് ചൈനയ്ക്കുള്ള ആശങ്കകള്‍ ഇന്ത്യ മനസിലാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."