HOME
DETAILS

നിയമനത്തിന് അംഗീകാരമില്ല; അധ്യാപകര്‍ ആശങ്കയില്‍

  
backup
September 25 2017 | 06:09 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d

എളേറ്റില്‍: 2016-17, 2017-18 വര്‍ഷങ്ങളില്‍ വിവിധ സ്‌കൂളുകളില്‍ നിയമവിധേയമായി നിയമനം നേടിയിട്ടും അംഗീകാരം ലഭിക്കാത്തത് നിരവധി അധ്യാപകരെ ആശങ്കയിലാക്കുന്നു.
റിട്ടയര്‍മെന്റ്, രാജി, പ്രമോഷന്‍, അധിക തസ്തിക തുടങ്ങിയ ഒഴിവുകളില്‍ നിയമനം നേടിയ അധ്യാപകര്‍ക്കാണ് അംഗീകാരം നല്‍കാത്തത്. സെപ്റ്റംബര്‍ 28നകം അംഗീകാര അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നും അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് അംഗീകാരം തടഞ്ഞു വയ്ക്കരുതെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും അംഗീകാരം നല്‍കുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി.
കെ.ടെറ്റ് ലഭിക്കാത്തവരുടെ അപേക്ഷകളാണ് അംഗീകാരം നല്‍കാതെ മാറ്റിവച്ചിരിക്കുന്നത്.
2018 മാര്‍ച്ച് 31 വരെ ടെറ്റ് നേടുന്നതിനു സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഈ വിവേചനം.
സര്‍ക്കാര്‍ നല്‍കിയ ഇളവിന്റെ അടിസ്ഥാനത്തില്‍ നിയമവിധേയമായി ജോലിയില്‍ പ്രവേശിച്ച മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കണമെന്ന് കോഴിക്കോട് ചേര്‍ന്ന നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂനിയന്‍ സംഗമം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നിയമസഭാ അംഗങ്ങള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവരെ സമീപിക്കാനും യോഗം തീരുമാനിച്ചു.
ഭാരവാഹികളായി മുഹമ്മദ് ശമീല്‍ (ചെയര്‍മാന്‍) ഐ. ലുഖ്മാന്‍, അമലാ ഗംഗാധരന്‍, ടി. ആസിഫ്, അമ്പിളി (വൈസ് ചെയര്‍മാന്‍), അജിത്ത് (കണ്‍വീനര്‍), നീരജ്‌ലാല്‍, അശ്വതി, കെ.കെ മുജീബ് റഹ്മാന്‍, ഷിബ്ല (ജോയിന്റ് കണ്‍വീനര്‍), ഖമറുല്‍ ഇസ്‌ലാം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  22 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  22 days ago