കള്ളനോട്ട് പിടിച്ചെടുത്ത സംഭവം: ഒരാള്‍കൂടി പിടിയില്‍
മഞ്ചേരി: കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ ആറു ലക്ഷത്തിന്റെ കള്ളനോട്ട് പിടിച്ചെടുത്ത സംഭവത്തില്‍ ഒരു പ്രതികൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് എലത്തൂര്‍ സ്വദേശി കരിക്കലക്കണ്ടി വീട്ടില്‍ മുഷ്താഖാ (24) ണ് കിഴിശ്ശേരിയില്‍ പിടിയിലായത്. ഇയാളില്‍നിന്നു 2000 രൂപയുടെ കള്ളനോട്ടുകളും വിതരണത്തിനായി ഉപയോഗിക്കുന്ന കാറും പിടിച്ചെടുത്തു.
കള്ളനോട്ട് മാഫിയ കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഏഴു മാസമായെന്നു പൊലിസ് പറഞ്ഞു. വീടുകള്‍ വാടകയ്ക്കെടുത്താണ് നോട്ടുകള്‍ നിര്‍മിക്കുന്നത്. ഇത്തരത്തില്‍ 30 ലക്ഷത്തിന്റെ നോട്ടുകള്‍ നിര്‍മിച്ചതായും അവ സംസ്ഥാനത്തിനകത്തും പുറത്തും വിതരണം ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 20നാണ് ആറു ലക്ഷത്തിന്റെ കള്ളനോട്ട് കേസില്‍ മണ്ണാര്‍ക്കാട് സ്വദേശി പിലാതോട്ടത്തില്‍ മുഹമ്മദ് ശരീഫ്, മേലാറ്റൂര്‍ സ്വദേശി കോരനകത്ത് ശബീറലി, കൊയിലാണ്ടി സ്വദേശി സക്കറിയ എന്നിവര്‍ പിടിയിലായിരുന്നത്. അന്നു മുഷ്താഖ് രക്ഷപ്പെടുകയായിരുന്നു.
കഞ്ചാവ് വില്പന നടത്തിയതിലും നാട്ടില്‍നിന്നു വാഹനങ്ങള്‍ വാടകയ്ക്കെടുത്തു മുങ്ങിയ സംഭവത്തിലും ഇയാള്‍ക്കെതിരേ കേസുണ്ടെന്നു പൊലിസ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് ഇയാളുടെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചിരുന്നു. ഈ സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കിനില്‍ക്കുകയാണ്. പ്രതികള്‍ നോട്ടടിക്കുന്നതിനായി ഉപയോഗിച്ചിരുന്ന പ്രിന്റര്‍, കംപ്യൂട്ടര്‍ എന്നിവ സംബന്ധിച്ച അന്വേഷണം തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു കള്ളനോട്ട്വിതരണം നടന്നിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, എസ്.ഐ റിയാസ് ചാക്കീരി എന്നിവരാണ് പ്രതിയെ പിടികൂടിയത്. സത്യനാഥന്, ഉണ്ണികൃഷ്ണന് മാരാത്ത്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, സലീം, സജയന്, എസ്.ഐമാരായ ഫഖ്റുദ്ദീന്‍, അബ്ദുര്‍റഹ്മാന്‍, സി.പി.ഒമാരായ സുഭാഷ്, മനോജ്, ഷാഹുല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."