HOME
DETAILS

പി.എസ്.സി തൊഴില്‍ തട്ടിപ്പ്: ആഭ്യന്തര വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

  
backup
September 27, 2017 | 1:25 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d


തിരുവനന്തപുരം: 2010ല്‍ നടന്ന പി.എസ്.സി തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
അന്ന് തട്ടിപ്പിലൂടെ തൊഴില്‍ നേടിയവര്‍ ഇപ്പോഴും സര്‍ക്കാര്‍ സര്‍വിസിലുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്.
2001 മുതല്‍ 2010 വരെ പി.എസ്.സി മുഖേന സര്‍വിസില്‍ കയറിയവരുടെ രേഖകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. വയനാട് കലക്ടറേറ്റില്‍ യു.ഡി ക്ലര്‍ക്കായിരുന്ന അഭിലാഷ് വ്യാജ നിയമന ഉത്തരവുണ്ടാക്കി തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലുള്ള നിരവധിപേര്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ ജോലി തരപ്പെടുത്തി നല്‍കിയിരുന്നു.
അന്ന് നടത്തിയ അന്വേഷണത്തില്‍ എട്ടുപേര്‍ വ്യാജ രേഖയുണ്ടാക്കി സര്‍ക്കാര്‍ സര്‍വിസില്‍ കയറിയെന്ന് കണ്ടെത്തുകയും ഇവരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. 2001 മുതല്‍ 2010 വരെ പി.എസ്.സി വഴി സര്‍ക്കാര്‍ ജോലിയില്‍ കയറിയ മുഴുവന്‍ ജീവനക്കാരുടെയും സര്‍വിസ് ബുക്കും യോഗ്യതാ രേഖകളും ഹാജരാക്കാനാണ് ആഭ്യന്തര വിജിലന്‍സ് വിഭാഗം അഡിഷനല്‍ സെക്രട്ടറി പൊതുഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളും പരിശോധിക്കുന്നുണ്ട്. ജീവനക്കാര്‍ ഹാജരാക്കുന്ന രേഖകളും പി.എസ്.സിയിലെ രേഖകളും ഒത്തുനോക്കിയാണ് അന്വേഷണം നടത്തുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  9 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  9 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  9 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  9 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  9 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  9 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  9 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  9 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  9 days ago