HOME
DETAILS

ഏഷ്യ കീഴടക്കി ഇന്ത്യൻ പെൺപുലികൾ; ബംഗ്ലാദേശിനെ തകർത്ത് കിരീടം

  
February 22, 2026 | 11:03 AM

India Womens A team won the 2026 Rising Stars Asia Cup

ബാങ്കോക്ക്: 2026 റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് സ്വന്തമാക്കി ഇന്ത്യൻ വിമൺസ് എ ടീം. കിരീടപോരാട്ടത്തിൽ ബംഗ്ലാദേശിനെ 46 റൺസിന്‌ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ കിരീട നേട്ടം. ബാങ്കോക്കിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19.1 ഓവറിൽ 88 റൺസിന്‌ പുറത്തായി. 

ഇന്ത്യക്കായി തേജൽ ഹസ്ബാനിസ് അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 34 പന്തിൽ പുറത്താവാതെ 51 റൺസ് നേടിയാണ് താരം തിളങ്ങിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. ക്യാപ്റ്റൻ രാധ യാദവ് 30 പന്തിൽ മൂന്ന് ഫോറുകളും ഒരു സിക്‌സും അടക്കം 36 റൺസും നേടി ടീമിന് മാന്യമായ ടോട്ടൽ നൽകുന്നതിൽ നിർണായകമായി. വൃന്ദ ദിനേശ് 19 റൺസും സ്വന്തമാക്കി. ബാക്കിയുള്ള താരങ്ങൾക്കൊന്നും രണ്ടക്കം കാണാനായില്ല. 

ഇന്ത്യൻ ബൗളിങ്ങിൽ പ്രേമ റാവത്ത് മൂന്ന് വിക്കറ്റുകളും സോണിയ മെന്ധിയ, തനുജ കൻവർ എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോൾ ബംഗ്ലാദേശ് ബാറ്റിംഗ് തകരുകയായിരുന്നു. സൈമ താക്കൂർ, മിന്നു മണി, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി വിജയത്തിൽ നിർണായകമായി. 

16 പന്തിൽ 20 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഷാമിമ സുൽത്താനായാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറർ. ബാക്കിയുള്ള താരങ്ങളെല്ലാം നിരാശപ്പെടുത്തി. 

India Women's A team won the 2026 Rising Stars Asia Cup. India won the title by defeating Bangladesh by 46 runs in the title fight. Batting first in the match held in Bangkok, they scored 134 runs for the loss of seven wickets in 20 overs. In reply, Bangladesh, who remained batting, were bowled out for 88 runs in 19.1 overs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  10 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  10 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  10 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  10 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  10 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  10 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  10 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  10 days ago