HOME
DETAILS
MAL
നടുവില്‍ പഞ്ചായത്ത് ഓഫിസിലേക്ക് ആദിവാസികളുടെ മാര്‍ച്ച്
backup
August 12 2016 | 21:08 PM
ആലക്കോട് : ആദിവാസി കോളനികളിലേക്കുള്ള ക്ഷേമ പദ്ധതികള്‍ക്കായുള്ള തുക പാഴാക്കിയ പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടുവില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എ.കെ.എസ് ജില്ലാ സെക്രട്ടറി കെ മോഹനന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലം ആദിവാസി ഊരുകളില്‍ ചിലവാക്കേണ്ട കോടികളുടെ പദ്ധതി വെള്ളത്തിലാക്കിയതായും ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ തളിപ്പറമ്പ് ബ്ലോക്ക് ട്രൈബല്‍ ഓഫിസില്‍ നിന്നും വിവരം നല്‍കിയിട്ടും പഞ്ചായത്ത് ഭരണസമിതി അലംഭാവം കാണിച്ചെന്നും കെ മോഹനന് പറഞ്ഞു.
സി ബാലകൃഷ്ണന് അധ്യക്ഷനായി. എ.കെ.എസ് ജില്ലാ പ്രസിഡന്റ് കെ ചെമ്മരന്, സാജു ജോസഫ്, കെ ടി തോമസ്, കെ പി മൊയ്ദീന്, ഇ സി കുഞ്ഞിരാമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."