ബോബി ചെമ്മണ്ണൂരിനെതിരേ നടപടിയെടുക്കണമെന്ന് വി. എസ്
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച് സെബിയുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ സ്ഥാപനത്തിനെതിരേ കര്‍ശന നടപടിസ്വീകരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സി.ഡി ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടര്‍.
2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 998.4 കോടി രൂപ പൊതുജനങ്ങളില്‍നിന്ന് ഈ സ്ഥാപനം സ്വര്‍ണ നിക്ഷേപത്തിനുള്ള അഡ്വാന്‍സായി പിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതേ കാലയളവിലെ ഈ സ്ഥാപനത്തിന്റെ വിറ്റുവരവ് വെറും 66.3 കോടിയാണ്. വില്‍ക്കാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വെറും 35.26 കോടിയുടേതുമായിരുന്നു. കണക്കിലെ ഈ വലിയ അന്തരവും അതുമൂലം നിക്ഷേപകര്‍ക്ക് ഉണ്ടാകാവുന്ന ഭീമമായ നഷ്ടവും എസ്.ഇ.ബി.ഐ ചൂണ്ടിക്കാണിച്ചിരുന്നു. ആര്‍.ബി.ഐ ആക്റ്റിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇപ്പോഴും പൊതുജനങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, നിയമാനുസൃതമായാണ് തന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. തെറ്റുണ്ടെങ്കില്‍ ഏത് ഏജന്‍സിയും അന്വേഷിക്കട്ടെയെന്നും ബോബി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."