HOME
DETAILS
MAL
ഇന്ത്യയുടെ സാമ്പത്തിക രംഗം അതിവേഗം വളരുന്നതെന്ന് രാജ്നാഥ് സിങ്
backup
September 28 2017 | 01:09 AM
ന്യൂഡല്‍ഹി: ഇന്ത്യയുടേത് അതിവേഗം വളരുന്ന സാമ്പത്തിക രംഗമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
സാമ്പത്തിക രംഗത്തിന്റെ മോശം അവസ്ഥയെക്കുറിച്ചുള്ള ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ ലേഖനത്തോടുള്ള പ്രതികരണമായാണ് രാജ്നാഥ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം അതിവേഗത്തില്‍ വളരുന്നതാണ്. ഇത് നേരത്തെ തന്നെ സാമ്പത്തിക ലോകം തിരിച്ചറിഞ്ഞതുമാണ്. ഈ വസ്തുതയെ ആരും മറക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ കീഴില്‍ ജി.എസ്.ടി പോലുള്ള എടുത്തുപറയത്തക്ക പരിഷ്കാരങ്ങളാണ് നടപ്പാക്കികൊണ്ടിരിക്കുന്നതെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."