HOME
DETAILS
MAL
മത്സ്യബന്ധന ബോട്ടുകളില്‍ കളര്‍ കോഡിംഗ് കര്‍ശനമാക്കി
backup
August 12 2016 | 21:08 PM
കാസര്‍കോട്: തീരസുരക്ഷയുടെ ഭാഗമായി മത്സ്യബന്ധന ബോട്ടുകളില്‍ കളര്‍ കോഡിംഗ് ഏര്‍പ്പെടുത്തുന്നതിനു ബോട്ടുടമകള്‍ക്കു നിരന്തരം അറിയിപ്പുകള് നല്‍കിയിരുന്നെങ്കിലും കുറച്ചു ബോട്ടുകള്‍ മാത്രമെ കളര്‍കോഡിംഗ് നടത്തിയിട്ടുളളൂവെന്നും ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ബോട്ടുകള്‍ക്കെല്ലാം ഉടന്‍ കളര്‍ കോഡിംഗ് നടത്തണമെന്നും ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ബോട്ടിന്റെ വീല്‍ ഹൗസിന് ഓറഞ്ചു നിറവും ഹള്ളിനു കടും നീലയുമാണു നിര്‍ദ്ദിഷ്ട കളര്‍ കോഡിംഗ്. കളര്‍ കോഡിംഗ് നടപ്പാക്കാത്ത ബോട്ടുകള്‍ക്കെതിരേയും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്ക്കെതിരേയും നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."