HOME
DETAILS
MAL
കശ്മീരില്‍ ബി.എസ്.എഫ് ജവാനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊന്നു
backup
September 28 2017 | 02:09 AM
ജമ്മു: ജമ്മു കശ്മീരിലെ ബന്ദിപുര ജില്ലയില്‍ ബി.എസ്.എഫ് ജവാനെ ഭീകരര്‍ വെടിവെച്ചു കൊന്നു. അവധിക്ക് നാട്ടിലെത്തിയ ജവാനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി വെടിവെക്കുകയായിരുന്നു. രാജസ്ഥാനില്‍ സേവനമനുഷ്ഠിക്കുന്ന റമിസ് അഹമ്മദ് പാരെയാണ് (33) മരിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഹാജിനിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ റമീസിനും കുടുംബാംഗങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് ബന്ധുക്കള്‍ക്ക് പരുക്കേറ്റു. ഇതില്‍ സഹോദരന്റെ നില ഗുരുതരമാണെന്ന് ബന്ദിപുര പൊലിസ് പറഞ്ഞു.
കുറച്ചു ദിവസത്തെ അവധിയ്ക്കു വീട്ടിലെത്തിയതായിരുന്നു റമീസ്. റമീസിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നാണ് പൊലിസിന്റെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."