HOME
DETAILS
MAL
അബോധാവസ്ഥയിലായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
backup
September 28 2017 | 22:09 PM
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അബോധാവസ്ഥയിലും ശ്വാസതടസവുമുണ്ടായ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നതെന്ന് അവരെ പ്രവേശിപ്പിച്ചിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ട്. 2016 സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂമോണിയ, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയെല്ലാം ഉയര്‍ന്ന തോതിലായിരുന്നു. ശരീരത്തിലെ ഓക്സിജന്റെ അളവ് 43 ശതമാനം മാത്രമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ അപ്പോളോ ആശുപത്രി കൂടുതല്‍ പ്രതികരിക്കാന്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."