ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ 206 ഇന്ത്യക്കാരും; നാടുകടത്തല്‍ കേന്ദ്രത്തില്‍ 81 ഇന്ത്യക്കാരും
ദോഹ: ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ നിലവിലുള്ളത് 206 ഇന്ത്യാക്കാര്‍. നാടുകടത്തല്‍ കേന്ദ്രത്തില്‍ 81 പേരുമുണ്ട്. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസിലാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്. നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക്് സ്വദേശത്തേക്ക് മടങ്ങാനായി 64 അടിയന്തര സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന്് നാട്ടിലേക്ക്് മടങ്ങാന്‍ കഴിയാതിരുന്ന 19 പേര്‍ക്ക് വിമാന ടിക്കറ്റും വിതരണം ചെയ്തു.
ഈ വര്‍ഷം ഇതുവരെ ഒന്‍പത് ഓപ്പണ്‍ഹൗസുകള്‍ നടന്നു. ഈ ഓപ്പണ്‍ഹൗസുകളിലായി ആകെ 47 പരാതികള്‍ ലഭിച്ചതില്‍ 33 എണ്ണം പരിഹരിച്ചു. 14 എണ്ണം പരിഹാര നടപടികളിലുമാണ്. സെപ്തംബറില്‍ എംബസി നാലു കോണ്‍സുലര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. സല്‍വ, മീസൈദ്, അല്‍ഖോര്‍, ദുഖാന്‍ സിക്രീത്ത് എന്നിവിടങ്ങളില്‍ നടത്തിയ ക്യാമ്പുകളിലായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി 107 കോണ്‍സുലര്‍ സേവനങ്ങള്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ്് ഫോറത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ വരുമാനമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മരുന്നുകളും ഭക്ഷണവും വിതരണം ചെയ്തു. കുറഞ്ഞവരുമാനക്കാര്‍ക്കായി ഐ.സി.ബി.എഫ് സെപ്്തംബര്‍ 22ന് സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
വിവിധ രാജ്യങ്ങളിലുള്ള 400ഓളം തൊഴിലാളികള്‍ പങ്കെടുത്തു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ വേതനം വൈകല്‍, കരാര്‍ വ്യവസ്ഥകളിലെ ലംഘനം എന്നിവയുള്‍പ്പെടെയുള്ള തൊഴിലാളികളുടെ പരാതികള്‍ പരിഗണിച്ചു. അംബാസഡര്‍ പി.കുമാരനു പുറമെ എംബസി തേര്‍ഡ് സെക്രട്ടറി (ലേബര്‍ കമ്യൂണിറ്റി വെല്‍ഫെയര്‍) എം.അലീം, ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂര്‍, വൈസ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ജനറല്‍ സെക്രട്ടറി മഹേഷ് ഗൗഡ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."