HOME
DETAILS
MAL
പ്രതിരോധ കുത്തിവയ്പ്പ് നടത്തി
backup
August 12 2016 | 21:08 PM
നെന്മാറ: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിദ്യാലയ ആരോഗ്യപദ്ധതിയുടേയും, ദേശീയ രോഗ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടേയും ഭാഗമായി നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ നെല്ലിയാമ്പതി പൊളച്ചിറക്കല് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്ധ്യാര്‍ഥികള്‍ക്ക് ടെറ്റനസ് പ്രതിരോധ കുത്തിവെപ്പ് നടത്തി.
മെഡിക്കല്‍ ഓഫിസര്‍ ജെ. സാജു ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ സൂസന് ജോര്‍ജ്ജ് അധ്യക്ഷനായി. ടെറ്റനസ് രോഗബാധയെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ശിവദാസന്‍ ബോധവല് കരണ ക്ലാസ് നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇസ്പെക്ടര്‍ മാരായ കെ.ഷിബു, പി.കെ രവീന്ദ്രന്, അധ്യാപകരായ ദിനേഷ്, ചാമിയപ്പന്, പ്രസംഗിച്ചു. ഹെല്‍ത്ത് നഴ്സ് കുമാരി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആരോഗ്യം ജോയ്സണ്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."