HOME
DETAILS

മലയാളി യുവതി ബലാത്സംഗത്തിനിരയായ സംഭവം; പിണറായി രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

  
backup
September 30, 2017 | 4:48 PM

4645646546456

തിരുവനന്തപുരം: രാജസ്ഥാനിലെ ബിക്കാനീറില്‍ മലയാളി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്ക് കത്തയച്ചു. സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അതിക്രമത്തെ അതിജീവിച്ച ഡല്‍ഹി നിവാസിയായ യുവതിക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 25ന് ഉച്ചയ്ക്കാണ് മലയാളി യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തത്. ബിക്കാനീറില്‍ രണ്ടു വര്‍ഷം മുന്‍പ് വാങ്ങിയ ഭൂമി സന്ദര്‍ശിച്ച ശേഷം മടങ്ങാനായി ഖാടു ശ്യാം മന്ദിറിനു സമീപം വാഹനം കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. കാറില്‍ ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ യുവതി വിസമ്മതിച്ചു. എന്നാല്‍ പിന്നീട് ഇവര്‍ യുവതിയെ ബലമായി കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു.

കാറിലും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയും നിരവധി പേര്‍ പീഡിപ്പിച്ചുവെന്ന് യുവതി പരാതിപ്പെട്ടു. അടുത്ത ദിവസം പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ അതേസ്ഥലത്ത് തന്നെ കൊണ്ടുവിടുകയായിരുന്നെന്ന് ജയ് നാരായണ്‍ വ്യാസ് കോളനി പൊലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  2 days ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  2 days ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  2 days ago
No Image

യുഎഇയും ജോർദാനും കൈകോർക്കുന്നു; 2.3 ബില്യൺ ഡോളറിന്റെ വമ്പൻ റെയിൽവേ പദ്ധതിക്ക് കരാറായി

uae
  •  2 days ago
No Image

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

uae
  •  2 days ago
No Image

കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി 

Kerala
  •  2 days ago
No Image

കെ.സിയെ പോലെ ദീർഘദൃഷ്ടിയുള്ള നേതാവിനെ കേരളത്തിന് ആവശ്യമുണ്ട്; കെ.സി വേണു​ഗോപാലിനെ പുകഴ്ത്തി കെ സുധാകരൻ

Kerala
  •  2 days ago
No Image

യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ നാവികര്‍ ജന്മനാട്ടിലേക്ക് മടങ്ങി

International
  •  2 days ago
No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  2 days ago