HOME
DETAILS
MAL
പൂനെയില്‍ മലയാളി വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
backup
October 01 2017 | 10:10 AM
മുംബൈ: പൂനെ വിശ്രാന്ത് വാടിയില്‍ മലയാളി വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി. അറുപത്തി അഞ്ചുകാരിയായ ചങ്ങനാശേരി സ്വദേശിനി രാധാമാധവന് നായരാണ് കൊല്ലപ്പെട്ടത്.
വളയും മാലയും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. രാധയുടെ രണ്ടു മക്കള്‍ പൂനെയിലുണ്ടെങ്കിലും ഇവര്‍ വേറെ വീട്ടിലാണ് താമസിച്ചിരുന്നത്. മകന് നിരന്തരം വിളിച്ചെങ്കിലും ഫോണെടുക്കാത്തിനെത്തുടര്ന്ന് വീട്ടിലെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്.
തുടര്‍ന്ന് വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ ഒറ്റക്കാണ് താമസമെന്ന് അറിയാവുന്ന പരിചയമുള്ളവര്‍ തന്നെയാണ് കൊലയ്ക്കു പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."