HOME
DETAILS
MAL
രാജീവിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം: പ്രതിപക്ഷ നേതാവ്
backup
October 02 2017 | 01:10 AM
തിരുവനന്തപുരം: വസ്തു ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. സംസ്ഥാന പൊലിസിന്റെ കുറ്റകരമായ അനാസ്ഥ കാരണമാണ് രാജീവിന്റെ കൊലപാതകമുണ്ടായത്. തനിക്കു വധഭീഷണി ഉണ്ടെന്നുകാണിച്ച് രാജീവ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. അഭിഭാഷകനായ സി.പി ഉദയഭാനുവിനെതിരേയും ഹരജിയില്‍ പരാമര്‍ശമുണ്ടായിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് രാജീവ് അങ്കമാലി പൊലിസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും പൊലിസ് മതിയായ സംരക്ഷണം നല്‍കാത്തതിനാലാണ് കൊല നടന്നതെന്നും കത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."