ഷിര്‍ദി വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചു
അഹമദ്‌നഗര്‍: മഹാരാഷ്ട്രയില്‍ പുതുതായി നിര്‍മിച്ച ഷിര്‍ദി വിമാനത്താവളം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തിന് സമര്‍പ്പിച്ചു. സെപ്റ്റംബര്‍ 21ന് വിമാനത്താവളത്തിന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ അഹമദ്‌നഗര്‍ ജില്ലയിലാണ് വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. മഹാരാഷ്ട്ര എയര്‍പോര്‍ട്ട് ഡെവലപ്‌മെന്റ് കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. ഏകദേശം 60,000 തീര്‍ഥാടകര്‍ പ്രതിദിനം ഷിര്‍ദി സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 10 മുതല്‍ 12 ശതമാനം വരെ സന്ദര്‍ശകരെയാണ് എയര്‍പോര്‍ട്ട് ലക്ഷ്യം വയ്ക്കുന്നത്. ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേപാട്ടില്‍, എം.എ.ഡി.സി വൈസ് ചെയര്‍മാനും എം.ഡിയുമായ സുരേഷ് കകാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."