ഗുജറാത്ത് കോണ്‍ഗ്രസിന് അനുകൂലമെന്ന് റിപ്പോര്‍ട്ട്
അഹമ്മദാബാദ്: കൂടുതല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകുന്നില്ലെങ്കില്‍ ഗുജറാത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസ് അനുകൂലമെന്ന് റിപ്പോര്‍ട്ട്. നഗരമേഖലകളില്‍ മാത്രമല്ല ഗ്രാമീണ മേഖലകളിലും കോണ്‍ഗ്രസിന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
2012ലെ തെരഞ്ഞെടുപ്പില്‍ അഹമ്മദാബാദ് മേഖലയില്‍ 17 സീറ്റുകളില്‍ 15ഉം സൂറത്ത് മേഖലയിലെ 16 സീറ്റുകളില്‍ 15 ഉം, വഡോദരയില്‍ അഞ്ചു സീറ്റുകളും രാജ്‌കോട്ട് സിറ്റിയില്‍ നാല് സീറ്റുകളില്‍ മൂന്നും ബി.ജെ.പി നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമെന്നാണ് വിലയിരുത്തല്‍. ഇതിലൊന്ന് നോട്ട് നിരോധനമാണെങ്കില്‍ മറ്റൊന്ന് ജി.എസ്.ടിയാണ്. ഈ രണ്ട് പരിഷ്‌കരണങ്ങളും ബി.ജെ.പിക്കെതിരായി ശക്തമായ പ്രതിഷേധമാണ് ഗുജറാത്തിലുള്ളത്. മുന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി വ്യാവസായിക-വാണിജ്യ മേഖലകളില്‍ കടുത്ത പ്രതിഷേധമാണ് ബി.ജെ.പിക്കെതിരായി ഉയരുന്നത്. സൂറത്തിലെ വജ്ര വ്യവസായം, അഹമ്മദാബാദിലെ വസ്ത്ര വ്യവസായം അടക്കമുള്ള വ്യാവസായിക മേഖലകളില്‍ നിന്ന് കടുത്ത പ്രതിഷേധമാണ് ബി.ജെ.പിക്കെതിരേയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."