കിങ് സല്‍മാന്‍ റിലീഫ് സെന്ററിന് യൂറോപ്യന്‍ യൂണിയന്റെ അഭിനന്ദനം
റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്ന കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിന് യൂറോപ്യന്‍ യൂണിയന്റെ അഭിനന്ദനം. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വംശീയമോ മതപരമോ ആയ വിവേചനം ഇല്ലാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ കാര്യ ഏജന്‍സി സെക്രട്ടറി ജനറല്‍ ജോണ് ബില്ലിയാര്‍ഡ് പറഞ്ഞു. സഊദി റോയല്‍കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍ വൈസറുമായ ഡോ: അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബീഅയുമായി ബ്രസല്‍സില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് ജോണ് ബില്ലിയാര്‍ഡ് അഭിപ്രായ പ്രകടനം നടത്തിയത്.
38 രാജ്യങ്ങളിലായി വിവിധ പദ്ധതികള്‍ നടത്തിയാണ് കിംഗ് അബ്ദുല്ല റിലീഫ് സെന്റര്‍ പ്രവര്‍ത്തനം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായകരമാകുന്നത്. 38 രാജ്യങ്ങളില്‍ 108 മേഖലകളില്‍ പ്രാദേശിക അന്ത്രാഷ്!ട്ര ഏജന്‍സികളുടെ സഹായ സഹകരണത്തോടെ 23 പദ്ധതികള്‍ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. മനുഷ്യത്വ പരമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ വിവിധ മേഖലകളില്‍ സഹകരിക്കാന്‍ ഇരു കൂട്ടരും ചര്‍ച്ചയില്‍ ധാരണയായി. യൂറോപ്യന്‍ യൂണിയന്‍ വികസന സമിതി അംഗം ഹോള്‍ഫിനി ജിയോര്‍ജിയുമായും അല്‍ റബീഅ കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."