HOME
DETAILS
MAL
കുളിമുറിയില്‍ കാല് തെന്നി വീണു എം.എഡ് വിദ്യാര്‍ഥി മരിച്ചു
backup
October 02 2017 | 07:10 AM
കാസര്‍കോട്: കുളിമുറിയില്‍ കാല് തെന്നി വീണു വിദ്യാര്‍ഥി മരിച്ചു. തായന്നൂര്‍ തൊട്ടിലായി സ്വദേശിയും പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ എം.എഡ് വിദ്യാര്‍ഥിയുമായ വിശ്വംഭരന് (30) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.
ഹോസ്റ്റലിലെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയ വിശ്വംഭരന് കാല്‍തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ തലയിടിച്ച് രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന വിശ്വംഭരനെ സഹപാഠികളും കെയര്‍ടേക്കര്‍ സന്ദീപും ചേര്‍ന്ന് ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബേക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
പരേതനായ കല്ലളന്,സരോജിനി എന്നിവരുടെ മകയാണ്. സഹോദരങ്ങള്‍: ബേബി, ജോബി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."