HOME
DETAILS
MAL
രാജീവ് വധക്കേസ്: ഉദയഭാനുവിനെതിരേ പ്രതികളുടെ മൊഴി
backup
October 02 2017 | 15:10 PM
പാലക്കാട്: റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികള്‍ പ്രമുഖ അഭിഭാഷകന് അഡ്വ. ഉദയഭാനുവിനെതിരേ പൊലിസിന് മൊഴി നല്കി. ഉദയഭാനുവിന്റെ ആവശ്യപ്രകാരമാണ് രാജീവിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലിസ് അറിയിച്ചു.
രാജീവ് കേസുമായി ബന്ധപ്പെട്ട് പൊലിസ് അറ്സ്റ്റു ചെയ്ത രഞ്ജിത്,ഷൈജു,ജോണി എന്നിവരാണ് മൊഴി നല്‍കിയതെന്ന് പൊലിസ് പറഞ്ഞു. അഡ്വ. ഉദയഭാനുവിനെതിരേ അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകള്‍ ശേഖരിക്കുകയാണെന്നും പൊലിസ് കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."