പ്രവാസികള്‍ക്കായി പ്രത്യേക പാര്‍പ്പിട പദ്ധതി: റവന്യൂ മന്ത്രി
കാസര്‍കോട്: പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് പ്രത്യേക പാര്‍പ്പിട പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്. ലോക പാര്‍പ്പിട ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം വരുന്ന ഭവനരഹിതര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.
സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത് സാധിക്കില്ല. വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും സഹകരണം ആവശ്യമാണ്. പാര്‍പ്പിടം ഓരോ മനുഷ്യന്റെയും അവകാശമാണ്. എം.എന്‍ ഗോവിന്ദന് നായര്‍ മന്ത്രിയായിരിക്കുമ്പോള്‍ തുടക്കംകുറിച്ച ലക്ഷംവീട് പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്ന പാര്‍പ്പിട പദ്ധതികള്‍ക്ക് മാതൃകയായത്. പാര്‍പ്പിടത്തോടൊപ്പം ജീവനോപാധികളും ഉറപ്പുവരുത്താന്‍ കഴിയുന്നവിധമാണ് ലൈഫ് മിഷന് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്മാന് പി. പ്രസാദ് എം.എന്‍ സ്മാരക പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കലക്ടര്‍ കെ. ജീവന്‍ബാബു എന്നിവര്‍ മുഖ്യാതിഥികളായി.
ഡോ. അഥീല അബ്ദുല്ല, കെ.എം സതീഷ്, രാജീവ് കരിയില്‍, ബീഫാത്തിമ ഇബ്രാഹിം, അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, ഷാഹിന സലീം, വി. സദാനന്ദന്, എച്ച്. ദിനേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."