HOME
DETAILS
MAL
വഖ്ഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കും
backup
October 02 2017 | 22:10 PM
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പിരിച്ചു വിട്ട വഖ്ഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
ഇതിനായി ഏഴംഗ പാനല്‍ ഈ മാസം രൂപീകരിക്കും. ഡല്‍ഹിയിലെ ന്യൂനപക്ഷ ക്ഷേമ കമ്മിറ്റി തലവനും ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുമായ അമാനത്തുള്ള ഖാനാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ആദ്യം വഖ്ഫ് വസ്തുവകകളുടെ മാനേജര്‍മാരുടെ പട്ടിക തയാറാക്കും.
48 പേരടങ്ങുന്ന ഈ പട്ടികയില്‍ നിന്നാണ് ബോര്‍ഡിലേക്കുള്ള നാലുപേരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കുന്ന നാലു പേരും നോമിനേറ്റു ചെയ്യപ്പെടുന്ന മൂന്നു പേരുമാണ് ബോര്‍ഡില്‍ ഉണ്ടാവുക. ഈ സ്ഥാനത്തേക്ക് ഒരു സാമൂഹിക പ്രവര്‍ത്തകന്‍, ഇസ്‌ലാമിക പണ്ഡിതന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നിവരെ സര്‍ക്കാര്‍ നോമിനേറ്റു ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."