ഭക്തിയുടെ നിറവില്‍ വിശുദ്ധ കഅ്ബ കഴുകി
മക്ക: ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്ലിംകള് അഞ്ചു നേരവും തിരിഞ്ഞു പ്രാര്‍ഥിക്കുന്ന ഖിബ്ലയായ കഅ്ബാലയം ഭക്തിയുടെ നിറവില്‍ കഴുകി. സഊദി ഭരണാധികാരി സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന് കഴുകല്‍ ചടങ്ങിന് നേതൃത്വം നല്കി. വിശുദ്ധ ഹറമിലെത്തിയ മക്ക ഗവര്‍ണറെ ഹറംകാര്യ പ്രസിഡന്‍സി മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസും ഉപമേധാവി ശൈഖ് ഡോ. മുഹമ്മദ് ബിന്‍ നാസിര്‍ അല്‍ഖുസൈമും ചേര്‍ന്ന് സ്വീകരിച്ചു.
പനിനീരും ഏറ്റവും മുന്തിയ ഊദ് അത്തറും മറ്റ് സുഗന്ധ്രദ്യവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍ഭാഗം കഴുകിയത്. ഇതേ വെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് ഉള്‍വശത്തെ ചുമരുകള്‍ തുടച്ചു. കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം ഗവര്‍ണര്‍ ത്വവാഫും രണ്ടണ്ട് റക്അത്ത് സുന്നത്ത് നിസ്കാരവും നിര്‍വഹിച്ചു.സധാരണയായി മുഹറം പതിനഞ്ചിനാണ് കഴുകല്‍ ചടങ്ങു നടക്കാറുള്ളത്. എന്നാല്‍, ഈ വര്‍ഷം മുഹറം 12 നു കഴുകുകയായിരുന്നു. വളരെ തിരക്കൊഴിഞ്ഞ സമയത്താണ് കഴുകല്‍ ചടങ്ങ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."