HOME
DETAILS
MAL
നവാസ് ശരീഫിന്റെ മക്കള്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ്
backup
October 02 2017 | 22:10 PM
ഇസ്ലാമാബാദ്: നവാസ് ശരീഫിന്റെ മൂന്ന് മക്കള്‍, മരുമകന് എന്നിവര്‍ക്കെതിരേ രാജ്യത്തെ അഴിമതി വിരുദ്ധ കോടതി ജാമ്യമല്ലാ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചു. അതിനിടെ പാനമപേപ്പര് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ശരീഫിനെതിരേ അഴിമതി കേസില്‍ കുറ്റം ചുമത്തുന്നത് കോടതി നീട്ടിവച്ചു. ശരീഫിന്റെ മക്കളായ ഹുസൈന്, ഹസന് മറിയം, മരുമകന് മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ ഒക്ടോബര്‍ ഒമ്പതിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശരീഫിനെതിരേ ഒക്ടോബര്‍ ഒമ്പതിന് തന്നെ കേസ് ചുമത്തുമെന്നാണ് പ്രതീക്ഷ. കനത്ത സുരക്ഷയോടെയാണ് ഇന്നലെ ശരീഫ് കോടതിയില്‍ എത്തിയത്. ഇസ്ലാമാബാദിലെ കോടതിക്ക് പുറത്ത് ശരീഫിന്റെ നിരവധി അനുയായികള്‍ തടിച്ചു കൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."