HOME
DETAILS
MAL
വനിതാ കമ്മിഷന് നടപടിയെടുക്കും
backup
October 02 2017 | 23:10 PM
തിരുവനന്തപുരം: അഞ്ചല്‍ ഏലൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെയും വീട്ടുകാരെയും നാട്ടുകാര്‍ നാടുകടത്തിയ സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്. തുടര്‍നടപടികള്‍ക്കായി കമ്മിഷന് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് അറിയിച്ചു. പരിഹാര നടപടികള്‍ അടിയന്തരമായി സ്വീകരിക്കും. രക്ഷിതാക്കള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും കമ്മിഷന് അധ്യക്ഷ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."