പ്രചാരണം കൊഴുപ്പിക്കാന്‍ നേതാക്കള്‍
വേങ്ങര: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു ആവേശംപകര്‍ന്ന് വിവിധകക്ഷികളുടെ സംസ്ഥാനനേതാക്കള്‍ ഒഴുകി എത്തിയതോടെ വേങ്ങര മണ്ഡലത്തിലെ ആറു പഞ്ചായത്തു കേന്ദ്രങ്ങളും ഗോദയില്‍ സജീവമാകുന്നു. യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ, എസ്.ഡി.പി.ഐ കക്ഷികളുടെ മുതിര്‍ന്ന നേതാക്കളെല്ലാം ഒരു റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കി മടങ്ങിയപ്പോള്‍ രണ്ടാംനിര നേതാക്കള്‍ സജീവമായി രംഗത്തുണ്ട്.
പ്രധാനകവലകളിലെല്ലാം തെരഞ്ഞെടുപ്പ് ചര്‍ച്ചകളും ദൃശ്യമാധ്യമ ചര്‍ച്ചകളും വ്യാപകമായതോടെ വോട്ടര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ മുന്‍പെങ്ങുമില്ലാത്ത ആവേശത്തിലാണ്.
യു.ഡി.എഫ് നേതാക്കളായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്, എം.എല്‍.എമാര്‍, എല്‍.ഡി.എഫിലെ മന്ത്രി കെ.ടി ജലീല്‍, ടി.കെ ഹംസ, എ വിജയരാഘവന്‍, എം.എല്‍.എമാര്‍, എന്‍.ഡി.എ നേതാക്കളായ എം.ടി രമേഷ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍ രാജന്‍ ബാബു, എസ്.ഡി.പി.ഐ നേതാക്കളായ തുളസീധരന്‍ പള്ളിക്കല്‍, കെ.കെ അബ്ദുല്‍ ജബ്ബാര്‍, എ.കെ അബ്ദുല്‍ മജീദ് എന്നിവര്‍ സജീവമായി രംഗത്തുണ്ട്.
വരുംദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, വി.എസ് അച്യുതാനന്ദന്‍, കേരളകോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം മാണി, മന്ത്രിമാരായ ടി.എം തോമസ് ഐസക്ക്, എം.എം മണി, ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, പി അബ്ദുല്‍ മജീദ് ഫൈസി, മുവാറ്റുപുഴ അശ്‌റഫ് മൗലവി, എം.കെ മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രചാരണത്തിനെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."