HOME
DETAILS

പകരക്കാരനില്ലാത്ത മഹാത്ഭുതം

  
backup
October 04 2017 | 01:10 AM

today-articles-04-10-17-spm

കാലഘട്ടത്തിന്റെ പണ്ഡിതന്‍ എന്ന് അക്ഷരാര്‍ഥത്തില്‍ പരിചയപ്പെടുത്താന്‍ പറ്റും വിധം വിവിധ വിജ്ഞാന ശാഖകളില്‍ അഗ്രഗണ്യനായിരുന്നു കഴിഞ്ഞദിവസം വിടപറഞ്ഞ ശൈഖുനാ ഉമര്‍ മുസ്‌ലിയാര്‍. തന്റെ മുമ്പില്‍ വന്നിരിക്കുന്ന ശിഷ്യഗണങ്ങള്‍ ഏത് വിഷയത്തിന്റെ ബാലപാഠം പഠിച്ചാലും അത് അവര്‍ക്ക് മതിയാകും വിധമായിരുന്നു ഉസ്താദിന്റെ അധ്യാപന ശൈലി. ഏതെങ്കിലും ഒരു ചെറിയ കിതാബ് പഠിച്ചാല്‍ മതി ബുദ്ധിനിലവാരം കുറഞ്ഞവര്‍ക്ക് പോലും അതില്‍ തൃപ്തി നേടാനാകും. അവ്വിധമായിരുന്നു ഉസ്താദിന്റെ ബയാന്‍.
മഅ്ഖൂല്‍ ഉമര്‍ മുസ്‌ലിയാര്‍ എന്നായിരുന്നു ഉസ്താദ് പണ്ഡിതന്മാര്‍ക്കിടയില്‍ അറിയപ്പെട്ടത്. എന്നാല്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രമായിരുന്നില്ല അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചത്. കര്‍മശാസ്ത്രവും ഹദീസും തഫ്‌സീറും അദ്ദേഹം നിഷ്പ്രയാസം കൈകാര്യം ചെയ്തു. ഇസ്‌ലാമിക ഗോളശാസ്ത്രത്തില്‍ കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക് ശേഷം അതുല്യനായിരുന്നു അദ്ദേഹം. സമയനിര്‍ണയം ശാസ്ത്രവും ദിശനിര്‍ണയ ശാസ്ത്രവും അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ഇരുത്തം വന്ന പണ്ഡിതര്‍ പോലും കാത്ത് നിന്നു. റമദാന്‍ അവധിക്ക് വീട്ടിലെത്തിയാല്‍ പോലും വിശ്രമമില്ലാതെ ഇത്തരം വിഷയങ്ങള്‍ പ്രത്യേകം പകര്‍ന്നു നല്‍കി.
ഏത് സങ്കീര്‍ണവിഷയത്തിനും ഉസ്താദിന്റെ അടുത്തെത്തിയാല്‍ നിമിഷനേരത്തിനുള്ളില്‍ പരിഹാരം ഉണ്ടാകുമായിരുന്നു. പകരക്കാരനില്ലാത്ത മഹാത്ഭുതമായിരുന്നു അദ്ദേഹം. സമസ്ത ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്ന ആ പണ്ഡിതന് മുമ്പില്‍ 'മസ്അലകള്‍' കുരുക്കഴിക്കാനെത്തുന്നവര്‍ സംതൃപ്തിയോടെയായിരുന്നു മടങ്ങിയിരുന്നത്. കാലതാമസം ഇല്ലാതെ, ആശങ്കകള്‍ ബാക്കിയാകാതെ അവര്‍ക്ക് മടങ്ങാമായിരുന്നു. വിനയജീവിതം കൊണ്ട് അടയാളപ്പെടുത്തിയ മഹാമനീഷിയായിരുന്ന അദ്ദേഹെത്ത കുറിച്ച് അടുത്തറിഞ്ഞ ആര്‍ക്കും ഒരു ചാപല്യം പോലും ചൂണ്ടിക്കാണിക്കാനില്ല എന്നത് ജീവിതവിശുദ്ധിയുടെ ആഴം വിളിച്ചോതുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വഹീഹുല്‍ ബുഖാരി ക്ലാസ് എടുക്കുന്നതിനിടെ ഉസ്താദ് പറഞ്ഞു: 'ഞാന്‍ ചെവ്വാഴ്ച ദിനമായിരിക്കും മരിക്കുക'. അത് അന്വര്‍ഥമാക്കും വിധമായിരുന്നു ഉസ്താദിന്റെ മരണം. ഞായറാഴ്ച ദിവസം ഉസ്താദ് ശിഷ്യഗണങ്ങളെ മാറ്റിനിര്‍ത്തി മകളോട് ചിലകാര്യങ്ങള്‍ വസിയ്യത്ത് ചെയ്തു. തന്നെ ആശുപത്രിയില്‍ കൊണ്ട് പോകരുതെന്നും റാഹത്തായി മരിക്കണമെന്നും ആയിരുന്നു അതിന്റെ കാതല്‍. പലരും ആവശ്യപ്പെട്ടേക്കാം, തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സമയമായിരിക്കില്ല അത്. കാര്യമായ അസുഖങ്ങളൊന്നുമില്ലാത്ത ഘട്ടത്തിലായിരുന്നു ഇത്. തിങ്കളാഴ്ച ഉച്ചയോടെ അവസ്ഥ മാറി. ശ്വാസ തടസം അധികരിച്ചു.
വാര്‍ത്ത കേട്ട് 100 കണക്കിന് ശിഷ്യഗണങ്ങള്‍ വീട്ടിലെത്തി. തിങ്കളാഴ്ച 'ഇശാഅ്' കഴിഞ്ഞു. ഉസ്താദിന്റെ കാര്യങ്ങള്‍ നോക്കിയിരുന്ന 'ഖാദിം' സംസം വെള്ളത്തില്‍ നിന്ന് കുറച്ച് ചുണ്ടുകളിലേക്ക് പകര്‍ന്നു നല്‍കി. മരണപ്പെടുന്നതിന് ഏകദേശം 10 മിനുട്ട് മുമ്പ് റൂമിലാകെ സുഗന്ധം പരക്കുന്നു. അവിടെ സന്നിഹിതരായവരൊക്കെ അത് അനുഭവിക്കുന്നു. നെറ്റിത്തടത്തില്‍ വിയര്‍പ്പു പൊടിയുന്നു. അതിനിടെ വിശുദ്ധകലിമയുടെ വചനം ഉച്ചരിക്കുന്നു. എല്ലാം ശാന്തം ആമഹാമനീഷി യാത്രയായി...
തലേദിവസം ഖാദിമിന്റെ കൈയില്‍ 50,000 രൂപ ഏല്‍പിച്ചു പറഞ്ഞു: അന്‍വരിയ്യ കോളജിലെ സാഹിത്യസമാജത്തിലേക്ക് ഇത് നല്‍കണം. താന്‍ ഒന്നും നല്‍കാനൊന്നും ഇല്ല. പക്ഷെ കുറേ കാലം ഇടപാട് നടത്തിയതല്ലേ അതിന്റെ പേരില്‍ വീഴ്ച ഒന്നും വരരുത്. 50,000 അന്‍വരിയ്യക്കും നിങ്ങള്‍ നല്‍കണം. അവസാനകാലത്ത് കുറേ ക്ലാസുകള്‍ ലീവായിട്ടുണ്ട്. എന്നാല്‍ ശമ്പളം എല്ലാ ദിവസത്തേക്കും വാങ്ങിയിട്ടുണ്ട്. അതിനാല്‍ അതിന്റെ പേരിലും ഒരു വീഴ്ച പറ്റരുത് എന്നായിരുന്നു അതിന്റെ ചുരുക്കം. ജീവിത വിശുദ്ധിക്ക് ഇതിനേക്കാള്‍ ഉത്തമമായ ഒരു മാതൃക വര്‍ത്തമാന കാലത്ത് എവിടെ നിന്നാണ് ലഭിക്കുക. പ്രവാചകന്മാരുടെ അനന്തരവാകാശിയെന്ന് അടയാളപ്പെടുത്താന്‍ ഇതില്‍പരം തെളിവ് എന്തിന്... ആ മനീഷിയോടൊപ്പം പരലോകത്ത് നമ്മേയും ഉള്‍പ്പെടുത്തട്ടെ... ആമീന്‍

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago