കാറ്റലോണിയന്‍ ഹിതപരിശോധന: ലാ ലിഗ വിട്ടേക്കുമെന്ന സൂചനയുമായി ബാഴ്‌സ
മാഡ്രിഡ്: സ്‌പെയിനില്‍ നിന്ന് സ്വതന്ത്രമാവാനുള്ള കാറ്റലോണിയയുടെ ഹിതപരിശോധനഫലം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ സ്പാനിഷ് ലീഗായ ലാ ലിഗയുടെ പ്രസക്തി തന്നെ നഷ്ടമായേക്കും. ലീഗിലെ പ്രമുഖ ടീമായ ബാഴ്‌സലോണ ടൂര്‍ണമെന്റ് വിട്ടേക്കുമെന്നാണ് ഇതേ തുടര്‍ന്നുള്ള പുതിയ അഭ്യൂഹം. ക്ലബ് പ്രസിഡന്റ് ജോസഫ് ബര്‍തോമിയോ ഇതിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ബര്‍തോമിയോ സൂചിപ്പിച്ചു.
നേരത്തെ നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിയുണ്ടായിട്ടും ഹിതപരിശോധന നടത്താനുള്ള കാറ്റലോണിയ സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് വ്യാപക അതിക്രമങ്ങളുണ്ടായിരുന്നു. പൊലിസ് നിരവധി പേരെ മര്‍ദിക്കുകയും പോളിങ് സ്റ്റേഷനുകളിലെ ബാലറ്റ് പേപ്പറുകള്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് സ്പാനിഷ് സര്‍ക്കാരിനെതിരേ ജെറാര്‍ഡ് പ്വികെ, പെപ് ഗെര്‍ഡിയോള, തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇവരുടെ വിമര്‍ശനങ്ങളെ സാധൂകരിക്കുന്ന അഭിപ്രായമാണ് ബര്‍തോമിയയുടേത്. ഇപ്പോള്‍ അത്തരം സാഹചര്യങ്ങളില്ല. അങ്ങനെയുണ്ടായാല്‍ ഡയറക്ടര്‍ ബോര്‍ഡുമായി ആലോചിച്ച് വേണ്ട നടപടിയെടുക്കും.
നേരത്തെ കാറ്റലോണിയ കായിക മന്ത്രി ജെറാര്‍ ഫിഗ്വറസ് ബാഴ്‌സലോണ ഇംഗ്ലീഷ് പ്രീമിയര്‍ കളിക്കുമെന്ന് പറഞ്ഞിരുന്നു. സ്വാന്‍സി സിറ്റി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാഴ്‌സയെ കൂടാതെ എസ്പാന്യോള്‍, ജിറോണ തുടങ്ങിയ ടീമുകള്‍ ലീഗില്‍ നിന്ന് കൂടുമാറും. അതേസമയം യൂറോപ്പിലെ മറ്റു ലീഗുകളായ ഇറ്റലിയിലെ സീരി എ, ഫ്രഞ്ച് ലീഗ് വണ്‍ എന്നിവയിലേക്ക് പോകാനുള്ള സാധ്യതയും ക്ലബുകള്‍ തേടുന്നുണ്ട്. ബാഴ്‌സ ലാ ലിഗ വിട്ടാല്‍ ടൂര്‍ണമെന്റിന്റെ പ്രസ്‌ക്തി തന്നെ നഷ്ടപ്പെടും. പ്രശസ്തമായ എല്‍ക്ലാസിക്കോ ചരിത്രത്തിന്റെ ഭാഗമാകും. ബാഴ്‌സയുടെ പ്രബല എതിരാളികളായ റയല്‍ മാഡ്രിഡിന്റെ ശക്തിയും ക്ഷയിക്കും.
അതുകൊണ്ട് തന്നെ സ്പാനിഷ് താരങ്ങള്‍ ദേശീയ വികാരം ഉയര്‍ത്തിപിടിച്ച് കാറ്റലോണിയന്‍ ഹിതപരിശോധനയെ എതിര്‍ക്കുന്നുണ്ട്.
ബാഴ്‌സ വൈസ് പ്രസിഡന്റ് രാജിവച്ചു
മാഡ്രിഡ്: കാറ്റലോണിയന്‍ ഹിതപരിശോധനയെ തുടര്‍ന്നുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കാനുള്ള ബാഴ്‌സലോണയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രണ്ടു ബോര്‍ഡംഗങ്ങള്‍ രാജിവച്ചു.
ലാസ് പാല്‍മാസിനെതിരേയുള്ള മത്സരമാണ് ആരാധകരെ ഒഴിവാക്കി നടത്താന്‍ ക്ലബധികൃതര്‍ തീരുമാനിച്ചത്. ഈ തീരുമാനം അതിക്രമങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെന്നും അല്ലാതെ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്നല്ലെന്നും ക്ലബ് പ്രസിഡന്റ് ബര്‍തോമിയോ പറഞ്ഞിരുന്നു. വൈസ് പ്രസിഡന്റ് കാള്‍സ് വിയാറുബി, കമ്മിഷനര്‍ ഓഫ് ക്ലബ് ഇന്നവേഷന്‍ ഹബ് ജോര്‍ഡി മോണ്‍സ് എന്നിവരാണ് രാജിവച്ചത്. ടൂര്‍ണമെന്റധികൃതര്‍ മത്സരം നടത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാഴ്‌സ കളത്തിലിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടത്. വിയാറൂബി തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."