HOME
DETAILS
MAL
ഇരു ഹറമുകളുടെ ചുറ്റു ഭാഗത്തും വൻ വികസന പദ്ധതികൾ കൊണ്ട് വരുന്നതിനു രണ്ടു കമ്പനികളെ നിയോഗിച്ചു
backup
October 04 2017 | 02:10 AM
റിയാദ്: മക്ക, മദീന ഹറമുകളുടെ ചുറ്റു ഭാഗത്ത് വൻ വികസന പദ്ധതികൾ കൊണ്ട് വരുന്നതിനു രണ്ടു പുതിയ കമ്പനികളെ പ്രഖ്യാപിച്ചു. വരും വർഷങ്ങളിൽ ഇരു ഹറാമുകളിലുമെത്തുന്ന വിശ്വാസികൾക്ക് സൗകര്യം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ കൊണ്ട് വരുന്നത്. 2030 ഓടെ മക്കയിൽ മുപ്പതു മില്യൺ തീർത്ഥാടകരും മദീനയിൽ 23 മില്യൺ തീർത്ഥാടകരും വർഷത്തിൽ എത്തിച്ചേരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഇത്രയും തീർത്ഥാടകരെ ഉൾക്കൊള്ളാനാവുന്ന വിധത്തിലുള്ള താമസ സൗകര്യമടക്കമുള്ള പദ്ധതികൾക്കാണ് സഊദി പബ്‌ളിക് ഇൻസ്‌വെസ്റ്റ്മെൻറ് ഫണ്ട് പദ്ധതിയൊരുക്കുന്നത്.
[caption id="attachment_434796" align="alignnone" width="360"] മദീന ഹറം പള്ളിയുടെ ചുറ്റും വികസന പദ്ധതികൾ നടപ്പാക്കുന്ന ഭാഗം (പച്ച അടയാളത്തിൽ)[/caption]
റൗഅൽ ഹറം, റൗഅൽ മദീന കമ്പനികളാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇരു ഹറം നഗരികളിലുമായി 150,000 ഹോട്ടൽ റൂമുകൾ നിർമ്മിക്കും. മക്കയിൽ ആദ്യ ഘട്ടത്തിൽ 854,000 സ്‌ക്വയർ മീറ്റർ ചുറ്റളവിലാണ് പദ്ധതി വരുന്നത്. ഇവിടെ 70,000 റൂമുകൾ ഉൾകൊള്ളുന്ന 115 കെട്ടിടങ്ങളുണ്ടാവും. ദിനം പ്രതി 310,000 താസമാക്കാർക്ക് സൗകര്യം ഒരുക്കാനാവും. കൂടാതെ, 9,000 താമസ വീടുകൾ, 360,000 സ്‌ക്വയർ മീറ്ററിലുള്ള വ്യാവസായിക കേന്ദ്രം 400,000 പേർക്ക് പ്രാർത്ഥിക്കാൻ സൗകര്യമുണ്ടാകുന്ന പ്രാര്ഥനായ കേന്ദ്രം എന്നിവ ഉൾക്കൊള്ളും.
മദീനയിൽ 1.3 മില്ലിൻ സ്‌ക്വയർ മീറ്ററിലാണ് പദ്ധതി. 80,000 പുതിയ ഹോട്ടൽ റൂമുകൾ 500 താമസ വീടുകൾ, ദിനേന 200,000 പേർക്ക് സൗകര്യമായൊരുക്കുന്ന പ്രാർത്ഥനാ കേന്ദ്രം എന്നിവ ഉൾക്കൊള്ളും. കൂടാതെ, ഹോട്ടൽ വുപുലീകരണം, വ്യാവസായിക കേന്ദ്രങ്ങൾ കൾച്ചറൽ സെന്റര്, മ്യൂസിയം, തുടങ്ങിയവയും ഉൾക്കൊള്ളുന്നതാണ് പദ്ധതി.രണ്ടു പദ്ധതികളിലായി 15 ബില്യൺ വാർഷിക ജി ഡി പിയും 360,000 തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."