മോദി ഭീകരന്; കൈകളില്‍ ഗുജറാത്ത് മുസ്ലിംകളുടെ രക്തം: പാകിസ്താന്
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് പാകിസ്താന്. നരേന്ദ്ര മോദി ഭീകരനാണെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് കുറ്റപ്പെടുത്തി. പാകിസ്താന് ഭീകരവാദ ഫാക്ടറിയാണെന്ന് കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ സമാപിച്ച യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നടത്തിയ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു ഖ്വാജാ ആസിഫ്.
പാകിസ്താനിലെ ജിയോ ടി.വിക്കു നല്കിയ അഭിമുഖത്തിലാണ് ആസിഫ് നരേന്ദ്ര മോദിയെ ഭീകരനാണെന്നു വിശേഷിപ്പിച്ചത്. അഭിമുഖത്തില്‍ ഗുജറാത്ത് കൂട്ടക്കൊലയും അദ്ദേഹം പരാമര്‍ശിച്ചു. യു.എന്‍ അസംബ്ലിയില്‍ പാകിസ്താന് ഭീകരത കയറ്റി അയക്കുന്ന രാജ്യമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രസംഗിക്കുകയുണ്ടായി. സത്യത്തില്‍ അവരുടെ പ്രധാനമന്ത്രി തന്നെ ഒരു ഭീകരനാണെന്ന് ആസിഫ് പറഞ്ഞു.
മോദിയുടെ കൈകളില്‍ ഗുജറാത്തിലെ മുസ്ലിംകളെ കൊന്നതിന്റെ രക്തക്കറയുണ്ട്. ഭീകരസംഘമായ ആര്.എസ്.എസ് ആണ് ഇന്ത്യ ഭരിക്കുന്നതെന്നും ആസിഫ് കുറ്റപ്പെടുത്തി. ഹാഫിസ് സഈദിനെ പറഞ്ഞ് തങ്ങളെ കുറ്റപ്പെടുത്തരുത്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരൊക്കെ നിങ്ങളുടെ ഇഷ്ടക്കാരായിരുന്നു.
വൈറ്റ്ഹൗസിലെ സല്‍ക്കാരങ്ങളില്‍ അവര്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ നിങ്ങള്‍ പാകിസ്താന്റെ മുകളില്‍ പഴി ചാരുകയാണെന്നും ആസിഫ് ആക്ഷേപിച്ചു.
ചില തീവ്രവാദി കേന്ദ്രങ്ങള്‍ പാകിസ്താനിലുണ്ടെന്നും അവയ്ക്കെതിരേ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞയാഴ്ച ആസിഫ് സമ്മതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."