ജനഹിത പരിശോധനയ്ക്കെതിരായ നടപടി: കാറ്റലോണിയയില്‍ പണിമുടക്ക്
മാഡ്രിഡ്: സ്വതന്ത്ര രാജ്യമാകുന്നതിനു ജനഹിത പരിശോധന നടത്തിയ കാറ്റലോണിയയില്‍ സ്പാനിഷ് പൊലിസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരേ വന്‍ പ്രതിഷേധം.
ഹിതപരിശോധനയില്‍ കാറ്റലോണിയയിലെ 42 ശതമാനം പേര് വോട്ടു രേഖപ്പെടുത്തിയപ്പോള്‍ ഇതില്‍ 90 ശതമാനം പേരും സ്വതന്ത്ര രാഷ്ട്രമെന്ന പദ്ധതിയെ അംഗീകരിച്ചിരുന്നു. കാറ്റലോണിയയിലെ പ്രാദേശിക സര്‍ക്കാരിന്റെ ഈ നടപടിക്കെതിരേ ശക്തമായ നടപടികളാണ് സ്പാനിഷ് പൊലിസ് കൈക്കൊണ്ടത്.
വിവിധ സംഘര്‍ഷങ്ങളിലായി തൊള്ളായിരത്തോളം പേര്‍ക്കു പരുക്കേറ്റിരുന്നു. പൊലിസിന്റെ ശക്തമായ നിയന്ത്രണത്തെ മറികടന്നായിരുന്നു ഹിതപരിശോധന നടന്നത്. ഇതിന്റെ ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉടലെടുത്ത ആഹ്ലാദപ്രകടനങ്ങള്‍ പൊലിസിനെതിരായ പ്രതിഷേധത്തിലേക്കു വഴിമാറുകയായിരുന്നു. ആയിരങ്ങളാണ് ഇന്നലെ സ്പാനിഷ് പൊലിസിന്റെ ബാഴ്സലോണയിലെ ഹെഡ് ക്വാര്‍ട്ടേഴ്സിനു മുന്നിലേക്ക് പ്രതിഷേധവുമായി മാര്‍ച്ച് നടത്തിയത്. പൊലിസ് നടപടികളില്‍ പ്രതിഷേധിച്ചു കാറ്റലോണിയയില്‍ പണിമുടക്കും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."