HOME
DETAILS
MAL
നടിക്കെതിരായ അതിക്രമം: കുറ്റപത്രം ഉടനില്ല
backup
October 04 2017 | 04:10 AM
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കില്ല. നിയമപരമായി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കുറ്റപത്രം തയ്യാറാക്കുന്നതില്‍ അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ലെന്നും ലോക്നാഥ് ബെഹ്റ കൊച്ചിയില്‍ പറഞ്ഞു. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഇന്നലെയാണ് ദിലീപ് ജയില്‍ മോചിതനായത്. രണ്ടു തവണ അങ്കമാലി കോടതിയും രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."