'ആശുപത്രികള്‍ നടത്തേണ്ടതെങ്ങിനെയെന്ന് പഠിക്കാം'- ആദിത്യനാഥിനെ പരിഹസിച്ച് സി.പി.എം
കണ്ണൂര്‍: ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്നതിന് കേരളത്തിലെത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരിഹാസ ശരമുതിര്‍ത്ത് സി.പി.എം. ട്വിറ്റര്‍ വഴിയാണ് പാര്‍ട്ടിയുടെ കടന്നാക്രമണം. ആശുപത്രികള്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന് പഠിക്കാന്‍ ആദിത്യനാഥിനെ സ്വാഗതം ചെയ്യുന്നതാണ് സന്ദേശം. 70ല്‍ അധികം കുട്ടികളുടെ മരണത്തിനിടയാക്കിയ ഗൊരഖ്പൂര്‍ ദുരന്തത്തിലൂന്നുതാണ് ട്വിറ്റര്‍ മസേജ്.
'എങ്ങനെയാണ് ആശുപത്രികള്‍ നടത്തേണ്ടതെന്ന് പഠിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെ ആശുപത്രികളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു' എന്നാണ് സി.പി.എമ്മിന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചിരിക്കുന്നത്.
ഗൊരക്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 70ലേറെ കുട്ടികള്‍ മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ആരോഗ്യപരിപാലന സംവിധാനങ്ങളുടെ അഭാവത്തിന്റെയും ആശുപത്രികളുടെ ദയനീയസ്ഥിതിയുടെയും പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്നതിന് ഇന്ന് രാവിലെയാണ് യോഗി ആദിത്യനാഥ് കണ്ണൂരിലെത്തിയത്. കീച്ചേരിയില്‍നിന്ന് ആരംഭിച്ച യാത്രയില്‍ പങ്കെടുക്കുന്ന ആദിത്യനാഥ്, വൈകിട്ട് അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപന പൊതുയോഗത്തില്‍ സംസാരിക്കും.
We invite UP CM Yogi to visit Kerala Hospitals to learn how to run Hospitals effectively! https://t.co/SzNsMVCDp8
— CPI (M) (@cpimspeak) October 3, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."