യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരായ കേസ്: പൊലിസിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: യൂബര്‍ ടാക്സി ഡ്രൈവര്‍ ശഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പൊലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിലാണ് മരട് എസ്.ഐ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ശഫീഖിനെതിരെ നിലനില്‍ക്കില്ലെന്നും മതിയായ തെളിവോ സാഹചര്യമോ ഇല്ലാതെയാണ് കേസെടുത്തിരിക്കുന്നതെന്നും കോടതി വിലയിരുത്തി. പരാതിയില്‍ ആയുധം ഉപയോഗിച്ചുള്ള ആക്രമണം അല്ല ഡ്രൈവര്‍ നടത്തിയത്. അതുകൊണ്ട് തന്നെ സാധാരണ ഗതിയിലുള്ള മര്‍ദനം എന്ന ജാമ്യം ലഭിക്കുന്ന കേസ് മാത്രമേ ശഫീഖിനെതിരെ ചുമത്താവു എന്നും കോടതി നിരീക്ഷിച്ചു.
വൈറ്റിലയില്‍ വെച്ച് യൂബര്‍ ഡ്രൈവറെ വിവസ്ത്രനാക്കുകയും മര്‍ദിക്കുകയും ചെയ്ത യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് പൊലിസ് കേസെടുത്തത്. പിന്നീട് ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്ന് യുവതികള്‍ നല്കിയ പരാതിയില്‍ ശഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തികേസെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."