മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു; 400 പേര്‍ ആശുപത്രിയില്‍
നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു. യവത്മല്‍ ജില്ലയിലാണ് പരുത്തിയ്ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ചത്. 467 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചില കര്‍ഷകര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ തന്നെ കര്‍ഷക ആത്മഹത്യയാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച സ്ഥലമാണ് യവത്മല്‍. പ്രൊഫെക്‌സ് സൂപ്പര്‍ എന്ന കീടനാശിനിയാണ് കര്‍ഷകരുടെ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലം പരുത്തിചെടികളില്‍ ഈ വര്‍ഷം കീടങ്ങളുടെ ആക്രമണം അധികരിച്ചിരുന്നു. ഈ കീടങ്ങളെ പ്രതിരോധിക്കാന്‍ കൂടിയ അളവില്‍ കര്‍ഷകര്‍ കീടനാശിനി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ദുരന്തത്തിന്റെ തുടക്കം. കീടനാശിനി പ്രയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാത്തത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ സഹായധനം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഈ തുക കുറവാണെന്നും 10 ലക്ഷം രൂപയെങ്കിലും നല്‍കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."