HOME
DETAILS
MAL
ഹര്‍ത്താല്‍ നടത്തുന്നത് സഹികെട്ടിട്ട്, ഇത് യു.ഡി.എഫ് നയമല്ല- ചെന്നിത്തല
backup
October 04 2017 | 07:10 AM
മലപ്പുറം: കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നു ജനജീവിതം ദുസ്സഹമാക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ഹര്‍ത്താലിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എപ്പോഴും ഹര്‍ത്താല്‍ നടത്തുക എന്നത് യു.ഡി.എഫ് നയമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെട്രോള്‍ വില വര്‍ദ്ധനവിലുടെ കേന്ദ്രം ജനങ്ങളെ ദ്രോഹിക്കുകയാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് ഇതിന്റെ അധിക നികുതി വേണ്ടന്നു വെച്ചത് ജനങ്ങള്‍ക്ക് ചെറിയ ആശ്വാസമാവുമ്പോള്‍, കേരള സര്‍ക്കാര്‍ ഇതിനു തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."