സാമ്പത്തിക പ്രതിസന്ധി രൂക്ഷം :കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം ഒരാഴ്ചകൂടി വൈകും
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തുടരുന്ന കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാന്‍ ഒരാഴ്ച കൂടിയെടുക്കും.
പരിഷ്‌കരണ നടപടികളുടെ ഭാഗമായി വായ്പയെടുക്കരുതെന്ന് നിര്‍ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമേ ശമ്പളം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയൂ. സര്‍ക്കാര്‍ പണം അനുവദിക്കുന്നതിനനുസരച്ച് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും അനുവദിച്ചു തുടങ്ങും.
ശമ്പളവും പെന്‍ഷനും കൊടുക്കുന്നതിന് പണം അനുവദിക്കണമെന്നഭ്യര്‍ഥിച്ച് മാനേജ്‌മെന്റ് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌കരണ നടപടികളുടെ ഭാഗമായി 2000 കോടിയോളം രൂപ ഈ വര്‍ഷം അനുവദിക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന തുകയില്‍നിന്നാകും കഴിഞ്ഞ മാസത്തെ ശമ്പളവും പെന്‍ഷന്‍ കുടിശിക ഉള്‍പ്പെടെയുള്ളവ നല്‍കുക.
ശമ്പളത്തിനും പെന്‍ഷന്‍ കുടിശികക്കും മറ്റുമായി 318 കോടിയിലധികം രൂപ കെ.എസ്.ആര്‍.ടി.സിക്ക് ഈ മാസം ആവശ്യമുണ്ട്. മെയ് 15 മുതലുള്ള പെന്‍ഷനാണ് കൊടുത്തുതീര്‍ക്കാനുള്ളത്.
ശമ്പളയിനത്തില്‍ പ്രതിമാസം വരുന്ന 80 കോടി കൂടി ആകുമ്പോഴാണ് ഇത്രയും ഭീമമായ തുക വരുന്നത്.
കടബാധ്യതകള്‍ തീര്‍ക്കുന്നതിന് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കിങ് കണ്‍സോര്‍ഷ്യത്തില്‍നിന്നും 3000 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നാണ് ധനമന്ത്രി പറഞ്ഞത്.
എന്നാല്‍ ഈ വായ്പ ഇതുവരെ ലഭിച്ചിട്ടില്ല. വായ്പ വാങ്ങി കൂടുതല്‍ പലിശക്ക് മുന്‍പെടുത്ത വായ്പ അടച്ചുതീര്‍ക്കുകയും അതിലൂടെ സ്ഥാപനത്തിന് വരുന്ന സാമ്പത്തിക ലാഭം പെന്‍ഷനോ, ശമ്പളമോ നല്‍കുന്നതിന് ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."