റഷ്യയില്‍ സഊദി ഭരണാധികാരിക്ക് ഊഷ്മള സ്വീകരണം
റിയാദ്: സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ചരിത്ര സന്ദര്‍ശനത്തിനു റഷ്യയിലെത്തി. റഷ്യയിലെത്തിയ സല്മാന് രാജാവിന് ഊഷ്മളമായ സ്വീകരണമാണ് റഷ്യയില്‍ നല്‍കിയത്. ബുധനാഴ്ച്ചയാണ് സല്മാന് രാജാവ് റഷ്യന്‍ സന്ദര്‍ശനത്തിന് റിയാദില്‍ നിന്നും പുറപ്പെട്ടത്. റഷ്യയിലെത്തിയ സല്മാന് രാജാവ് ഇന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച്ചയില്‍ സഊദി റഷ്യന്‍ സംയുക്ത ആണവ കരാറും സൈനിക സഹകരണവും ഒപ്പു വെക്കുമെന്ന് ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും വലിയ അറബ് രാജ്യമായ സഊദിയുടെ റഷ്യന്‍ സഹകരണം, മധേഷ്യയിലെ നിലവില്‍ നയതന്ത്ര, സൈനിക നീക്കങ്ങള്‍ പൊളിച്ചെഴുതുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാണിജ്യ, സുരക്ഷ, പ്രതിരോധ, മേഖലകളിലായിരിക്കും ആയിരം കോടി ഡോളറിന്റെ കരാറുകളില്‍ ഒപ്പുവയ്ക്കും.
സമാധാന ആവശ്യത്തിന് വേണ്ടിയുള്ള ആണവോര്ജ്ജത്തിനായാണ് ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര ആണവ സഹകരണം ഉണ്ടാക്കുക. സഊദിയില്‍ രണ്ടു ആണവ നിലയങ്ങളുടെ നിര്മ്മാണത്തിനയി ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചേക്കുമെന്നാണറിയുന്നത്. നേരത്തെ വിയന്നയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ സമ്മേളനത്തില്‍ റഷ്യ ഉള്‍പ്പെടയുള്ള രാജ്യങ്ങളുമായി സഊദി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൂടാതെ, രാജ്യത്തെ ഭീമന് എണ്ണകമ്പനിയായ സഊദി അരാംകോയും റഷ്യന്‍ എണ്ണകമ്പനിയും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കും. സഊദിയിലെ പെട്രോ കെമിക്കല്‍ ഭീമനായ സാബിക്കും വിവിധ റഷ്യന്‍ കമ്പനികളുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെടും.
മധ്യേഷ്യയുടെ സമാധാന സ്ഥിരതയ്ക്കു ഏറ്റവും ശക്തി പകരുന്ന സന്ദര്‍ശനമാണ് സല്മാന് രാജാവ് നടത്തുന്നതിന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്റോവ് പറഞ്ഞു. റഷ്യയും സഊദിയും തമ്മില്‍ തികച്ചും പുതിയ രീതിയിലുള്ള നീക്കങ്ങളായിരിക്കും നടത്തുകയെന്നനും യഥാര്‍ഥ ടേണിങ് പോയിന്റ് ആയി ചരിത്ര സന്ദര്‍ശനം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ഒരു സഊദി ഭരണാധികാരി റഷ്യ സന്ദര്‍ശിക്കുന്നത്. റിയാദില്‍ നിന്നും വന്‍ സംഘവുമായാണ് സല്മാന് രാജാവിന്റെ പര്യടനം. സഊദിയിലെ വിവിധ വകുപ്പ് മന്ത്രിമാര്‍, ഭരണ തലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാജ കുടുംബത്തിലെ ഉന്നതര്‍ തുടങ്ങി വലിയൊരു സംഘം തന്നെ രാജാവിനെ അനുഗമിക്കുന്നുണ്ട്. റിയാദില്‍ നിന്നും യാത്ര തിരിച്ച രാജാവിനെ രാജകുടുംബങ്ങളിലെ പ്രമുഖര്‍ യാത്രയാക്കി. രാജാവിന്റെ അസാന്നിധ്യത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജാവിനെ രാജ ചുമതല ഏല്‍പ്പിച്ചതായി സഊദി റോയല്‍ കോര്‍ട്ടിനെ ഉദ്ധരിച്ചു സഊദി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."