HOME
DETAILS
MAL
നടിക്കെതിരായ അതിക്രമം: ഏഴാം പ്രതി ചാര്‍ലിയെ മാപ്പു സാക്ഷിയാക്കും
backup
October 05 2017 | 03:10 AM
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന ഏഴാം പ്രതി ചാര്‍ലി മൊഴി നല്കി. കോയമ്പത്തൂര്‍ കോ
ടതിയിലാണ് ചാര്‍ലി രഹസ്യ മൊഴി നല്‍കിയത്. ഇയാളെ കേസില്‍ മാപ്പു സാക്ഷിയാക്കും.
ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായും ചാര്‍ലി മൊഴി നല്കി. ഒന്നരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍ തുക. കോയമ്പത്തൂരിലെ ചാര്‍ലിയുടെ താമസസ്ഥലത്താണ് പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞത്. നടിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ ചാര്‍ലിക്ക് കാണിച്ചു കൊടുത്തെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം, ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടൊ എന്ന് സൂക്ഷമമായി പൊലിസ് നിരീക്ഷിക്കുന്നുണ്ട്. പഴുതടച്ച രീതിയിലപുള്ള കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."