രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്
സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള ഈവര്‍ഷത്തെ നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. സ്വിസ് ഗവേഷകനായ ജാക്വസ് ഡുബാഷെ, അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജൊവാഹിം ഫ്രാങ്ക്, ബ്രിട്ടീഷ് ഗവേഷകനായ റിച്ചാര്‍ഡ് ഹാന്ഡേഴ്സണ് എന്നിവര്‍ക്കാണ് പുരസ്കാരം.
ജൈവ തന്മാത്രകളുടെ ചിത്രം കൂടുതല്‍ വ്യക്തവും സൂക്ഷ്മവുമായി നിരീക്ഷിക്കാന്‍ സഹായിക്കുന്ന ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതിനാണ് പുരസ്കാരം. 8,31,000 പൗണ്ടാണ് സമ്മാനത്തുക.
സിക വൈറസിന്റെ സാന്നിധ്യം എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ കണ്ടുപിടുത്തം സഹായകമാകും.
വിപ്ലവകരമായ നേട്ടത്തിനു തുടക്കംകുറിക്കുന്ന കണ്ടുപിടുത്തമാണിത്. ജൈവ തന്മാത്രകളുടെ ഘടനയെ ഉയര്‍ന്ന റെസല്യൂഷനില്‍ പഠിക്കാനുള്ള അവസരമാണ് ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിയിലൂടെ സാധ്യമായതെന്നു നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. ദ്രവ്യത്തിന്റെ നിര്‍ജീവാവസ്ഥയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് ഏക ആശ്രയം ഇലക്ട്രോണ്‍ മൈക്രോസ്കോപ്പുകളായിരുന്നു. ഇവയിലൊന്നിന്റെ സഹായത്തോടെ പ്രോട്ടീനിന്റെ ത്രിമാന ചിത്രം പകര്‍ത്തുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."