ഖത്തറില്‍ നിക്ഷേപത്തിന് തയ്യാറായി വിദേശ നിക്ഷേപകര്‍
ദോഹ: രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിക്ഷേപത്തിന് തയാറായി നിരവധി വിദേശ നിക്ഷേപകരും കമ്പനികളും രംഗത്ത്. ഖത്തറിലെ സാധ്യതകളും അവസരങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വിദേശ നിക്ഷേപകര്‍ താല്‍പര്യപ്പെടുന്നതായി ഖത്തര്‍ ചേംബര്‍ ഹോണററി ട്രഷറര്‍ അലി ബിന്‍ അബ്ദുല്ലത്തീഫ് അല്‍മിസ്‌നദ് പറഞ്ഞു.
സാമ്പത്തിക പരിഷ്‌കരണങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം,ആകര്‍ഷകമായ നികുതി വ്യവസ്ഥകള്‍ തുടങ്ങിയ ഖത്തറിനെ ഏറ്റവും മികച്ചതും പ്രിയപ്പെട്ടതുമായ വ്യവസായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകനിലവാരത്തിലുള്ള ഹമദ് തുറമുഖത്തിന്റെ ഉദ്ഘാടനം, ഖത്തര്‍ എയര്‍വേയ്‌സിന്റെ വിപുലീകരണം, 2022 ഫിഫ ലോകകപ്പ് പദ്ധതികള്‍, വ്യവസായ പാര്‍ക്കുകള്‍, അടിസ്ഥാനസൗകര്യവികസനപദ്ധതികള്‍, സംഭരണശാലകള്‍ ഉള്‍പ്പടെയുള്ള മെഗാപദ്ധതികളാണ് ഖത്തറിലേക്ക് ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."