HOME
DETAILS
MAL
സംസ്ഥാനം ഇന്ധന നികുതി കുറക്കില്ല- തോമസ് ഐസക്
backup
October 05 2017 | 06:10 AM
തിരുവനന്തപുരം: ഡീസല്‍ പെട്രോള്‍ നികുതി സംസ്ഥാനം കുറക്കില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. വര്‍ധിപ്പിച്ച നികുതി കേന്ദ്രം പൂര്‍ണമായും കുറക്കാതെ സംസ്ഥാനം നികുതി കുറക്കില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പതിനാലു രൂപ വര്‍ധിപ്പിച്ച്് രണ്ടു രൂപ മാത്രം കുറച്ചാണ് കേന്ദ്രം സംസ്ഥാനങ്ങളോട് നികുതി കുറക്കാന്‍ ആവശ്യപ്പെടുന്നത്. ഇത് നടപ്പിലാക്കാനാവില്ല. സംസ്ഥാനം നികുതി കുറച്ചാലും അതിന്റെ ഫലം ഉപഭോക്താക്കള്‍ക്ക് കിട്ടില്ല. കേന്ദ്ര നയം മാറ്റാതെ നികുതി കുറക്കുന്നതില്‍ കാര്യമില്ല. വിമാന ഇന്ധന നികുതി കുറച്ചിട്ട് കാര്യമൊന്നുമുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."