മാരുതി സുസുക്കി നിര്‍മാണ പ്ലാന്റില്‍ പുലി; നിര്‍മാണം നിര്‍ത്തിവച്ചു
ഗുരുഗ്രാം: മനേസറിലെ മാരുതി സുസുക്കി എഞ്ചിന്‍ നിര്‍മാണ പ്ലാന്റില്‍ പുലി. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് എഞ്ചിന്‍ നിര്‍മാണ പ്ലാന്റില്‍ ചുറ്റിക്കറങ്ങുന്ന പുലി സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലിസും വനം- വന്യജീവി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുലിയ്ക്കായുള്ള തെരച്ചില്‍ നടത്തി.
പുലിയുടെ ആക്രമണം ഭയന്ന് താല്‍ക്കാലികമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആയിരത്തോളം ജീവനക്കാര്‍ രാവിലെ 7 മണിയോടെ ജോലിയ്ക്കായി പ്ലാന്റിലെത്തിയിരുന്നു. തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പുലിയെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. പ്ലാന്റില്‍ സ്ഥാപിച്ചിരിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടാന്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."