HOME
DETAILS
MAL
'മതി പഠിച്ചത്...ഞമ്മക്ക് കളിച്ചാന്‍ പോവാ..'- കുട്ടിയും പൂച്ചക്കുട്ടിയും വൈറലാവുന്നു
backup
October 05 2017 | 09:10 AM
പഠിച്ചോണ്ടിരിക്കുന്ന മക്കളെ കൂട്ടുകാര്‍ കളിക്കാന്‍ വിളിക്കാന്‍ എങ്ങിനെയാവും നമ്മുടെ പ്രതികരണം. അവരപ്പോള്‍ നമുക്ക് വില്ലന്‍മാരാണ്. ഒന്നു കണ്ണുരുട്ടാതിരിക്കില്ല നമ്മള്‍. എന്നാല്‍ അതൊരു പൂച്ചക്കുട്ടിയായാലോ...
അത്തരത്തിലൊരു വില്ലനിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുയാണ്. പഠിക്കുന്ന കുട്ടിയെ തന്നാലാവും വിധം പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്ന വളര്‍ത്തുപൂച്ചയാണ് ആ താരം. രണ്ടു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ചൈനയിലെ പീപ്പിള്‍സ് ഡയറിയാണ് പങ്കുവച്ചത്.
ചങ്ങാതീനെ ഒപ്പം കളിക്കാന്‍ കൂട്ടാന്‍ പതിനെട്ടടവും പുറത്തെടുക്കുന്നുണ്ട് നമ്മുടെ മാര്‍ജ്ജാര വീരന്‍. ഒടുവില്‍ മൂപ്പര്‍ തോറ്റ പിന്‍മാറി കൂട്ടുകാരന്റെ അടുത്ത് കിടക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."