സമ്പന്നരുടെ ഫോബ്സ് പട്ടിക; മോദി അധികാരത്തിലേറും മുമ്പ് പട്ടികയിലേ ഇല്ലാത്ത അദാനി ഇന്ന് 10-ാം സ്ഥാനത്ത്
ന്യൂഡല്‍ഹി: ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടു. റിലയന്‍സ് മേധാവി മുകേഷ് അംബാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ പട്ടികയിലെ ശ്രദ്ധേയമായ കാര്യം, അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി 10-ാം സ്ഥാനത്ത് ഇടംപിടിച്ചുവെന്നതാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് പട്ടികയിലേ ഇല്ലാതിരുന്ന ആളാണ് അദാനി.
അദാനിക്കു വേണ്ടി മോദി സര്‍ക്കാര്‍ വലിയ വിട്ടുവീഴ്ചകളും പദ്ധതികളും നല്‍കുന്നുവെന്ന ആരോപണം നിലനില്‍ക്കേയാണ് ഫോബ്സ് പട്ടിക അതിലേക്കു വിരല്‍ചൂണ്ടുന്നത്.
മോദി ഏറെ ഉയര്‍ത്തിക്കാട്ടുകയും യോഗയുടെ നേതൃത്വം ഏല്‍പ്പിക്കുകയും ചെയ്ത രാംദേവിന്റെ പതഞ്ജലിയുടെ മേധാവി ആചാര്യ ബാലകൃഷ്ണ 19-ാം സ്ഥാനത്തെത്തിയെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞവര്‍ഷം 45-ാം സ്ഥാനത്തുണ്ടായിരുന്ന പതഞ്ജലിയും മോദി അധികാരത്തിലേറും മുമ്പ് പട്ടികയില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ മലയാൡവ്യവസായിയായ എം.എ യൂസഫലിക്ക് രണ്ട് സ്ഥാനം നഷ്ടമായി. കഴിഞ്ഞ വര്‍ഷം 25-ാം സ്ഥാനത്തുണ്ടായിരുന്ന യൂസഫലി ഇപ്രാവശ്യം 27-ാം സ്ഥാനത്താണ്.
വിപ്രൊ മേധാവി അസിം പ്രേജിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. അശോക് ലൈലാന്റിന്റെ ഹിന്ദുജ ബ്രദേര്‍സ് മൂന്നാം സ്ഥാനത്തും ലക്ഷ്മി മിത്തല്‍ നാലാം സ്ഥാനത്തും പല്ലോഞ്ചി മിസ്ത്രി അഞ്ചാം സ്ഥാനത്തുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."