സഊദിയില്‍ നഴ്‌സുമാര്‍ പിടിയിലാകുന്നത് തുടര്‍ക്കഥ: നയതന്ത്ര ഇടപെടല്‍ ആവശ്യം ഉയരുന്നു
റിയാദ്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നഴ്‌സുമാര്‍ പിടിയിലാകുന്നത് തുടര്‍ക്കഥയായതോടെ നയതന്ത്ര ഇടപെടല്‍ ആവശ്യം ഉയരുന്നു. ഈ മേഖലയില്‍ തൊഴിലെടുക്കുന്ന നഴ്‌സുമാരാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് സ്വകാര്യ കമ്പനിയാണ്. സമര്‍പ്പിച്ച രേഖകള്‍ സ്ഥാപനവുമായി ബന്ധപ്പെടുത്തിയാണ് പരിശോധന നടത്തുന്നത്.
എന്നാല്‍, പലരും പഠന സമയത്തോ, പരിചയ കാലത്തോ ഉപയോഗിച്ചിരുന്ന അംഗീകൃത സ്ഥാപനങ്ങള്‍ സഊദി കമ്പനി പരിശോധന സമയത്ത് പൂട്ടി പോയതോ, സര്‍ക്കാരുകള്‍ സ്ഥാപനങ്ങളുടെ അനുമതി റദ്ദാകുകയോ ചെയ്തതാണ് ഇവര്‍ക്ക് വിനയാകുന്നത്. ഇതോടെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ചതായാലും പഠിച്ച സ്ഥാപനം നിലവിലില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി കണക്കാക്കും.
നേരത്തെ നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായം തേടിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഇപ്പോള്‍ പ്രശ്‌ന പരിഹാരത്തിനായി നയതന്ത്ര നടപടികള്‍ കൈകൊള്ളണമെന്നാണ് ആവശ്യം. ജയിലിലായ മലയാളികളടക്കം നിരവധി പേര്‍ മോചനം കാത്തിരിക്കുകയാണ്. വിവിധ യൂനിവേഴ്‌സിറ്റികളില്‍ അംഗീകൃത കോഴ്‌സ് പഠിച്ചിറങ്ങിയവരും പിടിയിലാകുന്നുണ്ട്. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."